You are Here : Home / News Plus

അധികാരത്തിലേറാന്‍ കോണ്‍ഗ്രസ് വര്‍ഗീയകക്ഷികളെ കൂട്ടുപിടിക്കുന്നു: പിണറായി

Text Size  

Story Dated: Friday, January 31, 2014 07:35 hrs UTC

അധികാരത്തിലെത്താന്‍ കോണ്‍ഗ്രസ് വര്‍ഗീയകക്ഷികളെ കൂട്ടുപിടിക്കുകയാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു‍. സോളാര്‍ തട്ടിപ്പുകേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ പലതവണ കോടതി പരാമര്‍ശങ്ങള്‍ വന്നിട്ടും മുഖ്യമന്ത്രി സ്ഥാനത്ത് അദ്ദേഹം കടിച്ചു തൂങ്ങിക്കിടക്കുകയാണ്. എന്തപമാനം സഹിച്ചും മുഖ്യമന്ത്രി സ്ഥാനത്തു തുടരുമെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്. അതു ജനാധിപത്യവിരുദ്ധമാണ്. സര്‍ക്കാര്‍ തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നു. തിരൂരില്‍ കഴിഞ്ഞദിവസം ഉണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് നിലപാട് വ്യക്തമാക്കണം. എസ്ഡിപിഐ നടത്തുന്നത് അക്രമരാഷ്ട്രീയമാണ്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നത് മലയോരമേഖലകളിലെ കര്‍ഷകരെ ആശങ്കയിലാക്കിയിരിക്കുകയാണെന്നും പിണറായി പറഞ്ഞു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.