You are Here : Home / News Plus

മലപ്പുറത്ത് സി.പി.എം പ്രവര്‍ത്തകരെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

Text Size  

Story Dated: Thursday, January 30, 2014 07:58 hrs UTC

 

മലപ്പുറം മംഗലത്ത് സി.പി.എം പ്രവര്‍ത്തകരെ കാര്‍ തടഞ്ഞ് നിര്‍ത്തി എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ വെട്ടിപ്പരിക്കേല്‍പ്പിക്കുന്നതിന്‍റെ  ദൃശ്യങ്ങള്‍ പുറത്ത്. ആക്രമണത്തില്‍ സി.പി.എം പുറത്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം പടിഞ്ഞാറക്കര സ്വദേശി എ.കെ. മജീദ്, പ്രവര്‍ത്തകന്‍ ഈസ്പാടത്ത് ഹര്‍ഷാദ് എന്നിവര്‍ക്കാണ് വെട്ടേറ്റത്.

മംഗലം-പുറത്തൂര്‍ റോഡില്‍ ബുധനാഴ്ച രാവിലെ 10.15നായിരുന്നു സംഭവം. മംഗലം ഗ്രാമപഞ്ചായത്ത് ഉപതെരഞ്ഞെടുപ്പില്‍ സി.പി.എം നേതൃത്വത്തിലുള്ള ഇടത് വികസനമുന്നണി വിജയിച്ചതിന്‍റെ  ആഹ്ളാദ പ്രകടനം കഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് ആക്രമണമുണ്ടായത്.

ആഹ്ളാദ പ്രകടനത്തിനിടെ എസ്.ഡി.പി.ഐ പ്രവര്‍ത്തകനുമായി വാക്കുതര്‍ക്കവും കത്തിവീശിയതും സംഘര്‍ഷത്തിന് വഴിവെച്ചിരുന്നു. മംഗലം, കൂട്ടായി പ്രദേശത്ത് വന്‍ പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.