You are Here : Home / News Plus

കടല്‍ക്കൊല: സുവ നിയമം ചുമത്തുന്നത് കേന്ദ്രസര്‍ക്കാര്‍ പുനഃപരിശോധിക്കും

Text Size  

Story Dated: Thursday, January 30, 2014 06:56 hrs UTC

 

കടല്‍ക്കൊല കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ സുവ നിയമം ചുമത്തുന്നത് പുനഃപരിശോധിക്കുമെന്ന് റിപ്പോര്‍ട്ട്. ഇതിനായി അറ്റോര്‍ണി ജനറലിനോട് കേന്ദ്രസര്‍ക്കാര്‍ നിയമോപദേശം തേടി. വധശിക്ഷ ലഭിക്കുന്ന വകുപ്പില്‍ നിന്ന് നാവികരെ ഒഴിവാക്കാന്‍ സാധിക്കുമോയെന്ന് പരിശോധിക്കാനാണ് നിര്‍ദേശം. സുവ നിയമം ഒഴിവാക്കാന്‍ നിയമ മന്ത്രാലയം തീരുമാനമെടുത്താല്‍ ആഭ്യന്തര വകുപ്പിന് അംഗീകരിക്കേണ്ടിവരും.

പ്രശ്നപരിഹാരത്തിന് യൂറോപ്യന്‍ യൂണിയന്‍ ഇടപെടണമെന്ന് ഇറ്റലി ആവശ്യപ്പെട്ടു. സാധ്യമായ വേഗതയില്‍ നിയമനടപടി പൂര്‍ത്തിയാക്കണമെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി എന്‍റിക്ക ലെറ്റാ വ്യക്തമാക്കി. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ഇറ്റാലിയന്‍ ദൂതന്‍ ഡല്‍ഹിയിലെത്തും

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.