You are Here : Home / News Plus

എ.എ.പി ഇന്ന് ആഭ്യന്തരമന്ത്രാലയത്തിനു മുന്നില്‍ ധര്‍ണ നടത്തും

Text Size  

Story Dated: Monday, January 20, 2014 05:29 hrs UTC

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ  നേതൃത്വത്തില്‍ ആം ആദ്മി പാര്‍ട്ടി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് മുന്നില്‍ ഇന്ന് ധര്‍ണ നടത്തും. വനിതകള്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ ഡല്‍ഹി പൊലീസ് പരാജയപ്പെട്ടുവെന്ന് ആരോപിച്ചാണ് ധര്‍ണ. വനിതകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതില്‍ പരാജയപ്പെട്ട മൂന്നു പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് ആം ആദ്മി പാര്‍ട്ടി നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതില്‍ നടപടിയെടുക്കാത്തതിനെ തുടര്‍ന്നാണ് ധര്‍ണ നടത്തുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.