പാക് മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറിന് കേന്ദ്രമന്ത്രി ശശി തരൂര്‍ അയച്ച കത്ത് പുറത്ത്. കത്തിങ്ങിനെയാണ് "നമുക്കിടയില്‍ ഉള്ളതുപോലെയുള്ള സൌഹൃദങ്ങള്‍ സ്വാഭാവികമാണ്. എന്നാല്‍ ചിലര്‍ക്ക് അത് വിശ്വസിക്കാന്‍ പ്രയാസമാണെന്നും തരൂര്‍ പറയുന്നു. ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന എന്റെ ഭാര്യ എന്നെ വിശ്വസിക്കാത്തതില്‍ ആണ് എനിക്ക് ദുഃഖം.നമ്മള് തമ്മില്‍ ഒരു രീതിയിലും ബന്ധപ്പെടരുതെന്ന് സുനന്ദ എന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്. അവളുടെ ടെന്‍ഷന്‍ ഇല്ലാതാക്കുകയും അവളെ സുഖപ്പെടുത്തുകയും ചെയ്യുക എന്നതിനാണ് ഞാന്‍ പ്രധാന്യം നല്‍കുന്നത്. അതിനാല്‍ ഞാന്‍ ഫോണ്‍ വിളിക്കാതിരിക്കുകയും ഇമെയിലില്‍ ബന്ധപ്പെടാതിരിക്കുകയും ചെയ്താല്‍ അത് മനസ്സിലാക്കണം.നിങ്ങള്‍ എന്നും എന്റെ മനസ്സില്‍ നല്ല സുഹൃത്തായിരിക്കും. മൂന്ന് പേര്‍ക്കും ഒരുമിച്ച് കണ്ട് ഈ തെറ്റിധാരണകള്‍ തിരുത്താന്‍ കഴിയും"
Comments