You are Here : Home / News Plus

20നും 21നും ബാങ്ക് പണിമുടക്ക്

Text Size  

Story Dated: Thursday, January 16, 2014 05:03 hrs UTC

ബാങ്ക് ജീവനക്കാരുടെ യൂനിയനുകളുടെ ദേശീയ ഐക്യവേദി 20, 21 തീയതികളില്‍ അഖിലേന്ത്യാ പണിമുടക്ക് നടത്തും.
ശമ്പളപരിഷ്കരണം ത്വരിതപ്പെടുത്തണമെന്നും ജനവിരുദ്ധ ബാങ്കിങ് പരിഷ്കാരം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് പണിമുടക്ക്. കമ്പോളത്തിന്‍റെ  ഏകാധിപത്യത്തിനും പണത്തിന്‍െറ ഊഹക്കച്ചവടത്തിനുമെതിരെ പൊതുമേഖലയെ സംരക്ഷിക്കാനാണ് പണിമുടക്ക് എന്ന് സ്റ്റേറ്റ് ബാങ്കേഴ്സ് സ്റ്റാഫ് യൂനിയന്‍ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി എ.രാഘവന്‍ പ്രസ്താവനയില്‍ അറിയിച്ചു.
കഴിഞ്ഞ വേതനപരിഷ്കാരം നടന്ന 2007നുശേഷം ഉപഭോക്തൃ വില സൂചികയില്‍ 2400 പോയിന്‍റ് വര്‍ധിച്ചു. പണപ്പെരുപ്പവും വിലക്കയറ്റവും രൂക്ഷമായി. എന്നാല്‍, മതിയായ ശമ്പള പരിഷ്കരണം നടപ്പാക്കിയിട്ടില്ല. 2012 ഡിസംബറില്‍ ബാങ്കിങ് റെഗുലേഷന്‍ ആക്ട് കൊണ്ടുവന്ന മാറ്റമാകട്ടെ പ്രതിലോമകരമാണെന്നും സംഘടനാ നേതാക്കള്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാണിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.