You are Here : Home / News Plus

സി.പി.എം നിരാഹാര സമരം ആരംഭിച്ചു

Text Size  

Story Dated: Wednesday, January 15, 2014 04:58 hrs UTC

പാചക വാതക വിലവര്‍ധനക്കും ആധാര്‍ വഴിയുള്ള സബ്സിഡി വിതരണത്തിനുമെതിരെ സംസ്ഥാനത്ത് 1400 കേന്ദ്രങ്ങളില്‍ സി.പി.എം നടത്തുന്ന അനിശ്ചിതകാല നിരാഹാരസമരം  ആരംഭിച്ചു.
140 നിയമസഭാ മണ്ഡലങ്ങളിലെയും 10 കേന്ദ്രങ്ങളില്‍ നടക്കുന്ന സമരത്തില്‍ അണികളെ പരമാവധിയത്തെിച്ച് വന്‍ ജനമുന്നേറ്റത്തിനാണ് സി.പി.എം ലക്ഷ്യമിടുന്നത്.
എറണാകുളം തൃക്കാക്കര മണ്ഡലത്തിലെ വൈറ്റിലയില്‍ നടക്കുന്ന സമരം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും മറ്റ് കേന്ദ്രങ്ങളില്‍ പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയംഗങ്ങളടക്കമുള്ള നേതാക്കളും ഉദ്ഘാടനം ചെയ്യും. സര്‍ക്കാര്‍ നയം തിരുത്തും വരെയാണോ സമരമെന്ന കാര്യത്തില്‍ നേതൃത്വം ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.
ക്ളിഫ് ഹൗസ് ഉപരോധമടക്കം സമരങ്ങളില്‍നിന്ന് അപ്രതീക്ഷിതമായി പിന്‍വാങ്ങേണ്ടിവന്ന സാഹചര്യത്തില്‍ നിരാഹാര സമരം പാര്‍ട്ടിക്ക് നിര്‍ണായകമാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.