You are Here : Home / News Plus

ഗാഡ്ഗില്‍: പറഞ്ഞത് തന്‍റെ അഭിപ്രായമെന്നു വി.എസ്

Text Size  

Story Dated: Thursday, January 09, 2014 04:40 hrs UTC

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് തനിക്ക് തെറ്റിദ്ധാരണകളൊന്നുമില്ലെന്നും പശ്ചിമഘട്ട സംരക്ഷണത്തിന് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഭേദഗതികളോടെ നടപ്പാക്കണമെന്നുതന്നെയാണ് തന്റെ  അഭിപ്രായമെന്നും പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍. കഴിഞ്ഞ ദിവസം ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന് അനുകൂലമായി വി.എസ് നടത്തിയ പരാമര്‍ശം തെറ്റിദ്ധാരണമൂലമാകാമെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ അഭിപ്രായത്തോടുള്ള മറുപടിയായിരുന്നു ഈ പ്രതികരണം. പശ്ചിമഘട്ട സംരക്ഷണത്തിന് ഗാഡ്ഗില്‍ റിപ്പോര്‍ട്ടാണ് ഭേദം. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കരുത്. ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ നടപ്പാക്കാന്‍ പാടില്ളെന്നാണല്ളോ പിണറായി വിജയന്‍ പറഞ്ഞതെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ താന്‍ പറഞ്ഞത് തന്റെ അഭിപ്രായമാണെന്നായിരുന്നു മറുപടി. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് കര്‍ഷകവിരുദ്ധമാണെന്ന് കരുതുന്നില്ല. വി.എസ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.