You are Here : Home / News Plus

യു.എ.പി.എ;അറസ്റ്റ് ചെയ്തതിനെതിരെ സി.പി.എം ഏരിയ കമ്മിറ്റിയുടെ പ്രമേയം

Text Size  

Story Dated: Sunday, November 03, 2019 06:00 hrs UTC

യു.എ.പി.എ ചുമത്തി പാര്‍ട്ടി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതിനെതിരെ സി.പി.എം ഏരിയ കമ്മിറ്റിയുടെ പ്രമേയം. നോട്ടീസും ലഘുലേഖയും കയ്യില്‍ വെച്ചതിന് അറസ്റ്റ് ചെയ്യേണ്ട ആവശ്യമില്ല. ജനാധിപത്യ അവകാശം കവര്‍ന്നെടുക്കുന്ന നടപടി തെറ്റാണെന്നും സി.പി.എം കോഴിക്കോട് സൗത്ത് ഏരിയ കമ്മിറ്റിയില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നു.

യു.എ.പി.എ ചുമത്തിയ നടപടി പിന്‍വലിക്കണമെന്നാണ് പ്രമേയം പ്രധാനമായും ആവശ്യപ്പെടുന്നത്. ജില്ലാ കമ്മിറ്റി അംഗം ടി.പി ദാസന്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്ത യോഗത്തിലാണ് പ്രമേയം പാസാക്കിയത്. ഇത്തരത്തില്‍ ലഘുലേഖയോ നോട്ടീസോ കൈവശം വെച്ചതിന് യു.എ.പി.എ ചുമത്തുന്നത് ശരിയല്ല. ഇത് ജനാധിപത്യ വിരുദ്ധമാണെന്നും പ്രമേയം പറയുന്നു.

കഴിഞ്ഞ ദിവസം സി.പി.എം ജില്ലാ കമ്മിറ്റിയും യു.എ.പി.എ ചുമത്തിയ നടപടിക്കെതിരെ രംഗത്ത് വന്നിരുന്നു. വളരെ ധൃതി പിടിച്ചാണ് ഇവര്‍ക്കെതിരെ യു.എ.പി.എ ചുമത്തിയതെന്ന് സിപിഎം ആരോപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.