You are Here : Home / News Plus

കാഞ്ചിപുരം സ്ഫോടനം; ഒരാൾ അറസ്റ്റിൽ

Text Size  

Story Dated: Tuesday, August 27, 2019 09:29 hrs UTC

തമിഴ്നാട് കാഞ്ചിപുരം ഗംഗയമൻ ക്ഷേത്രത്തിന് സമീപം ഉണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. തിരുപ്പത്തൂരിലെ ക്ഷേത്രത്തിന് സമീപം വ്യാപാരം നടത്തിയിരുന്ന മുഹമ്മദ് റഫീക്ക് എന്നയാളെ തമിഴ്നാട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ കാഞ്ചിപുരം എസ്പി ഓഫിസിൽ വച്ച് ചോദ്യം ചെയ്ത് വരുകയാണ്. ഗംഗയമന്‍ കോവിനു പിന്നിലെ ക്ഷേത്രക്കുളം ശുചീകരിക്കുന്നതിനിടയിൽ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ പെട്ടി തുറന്നപ്പോഴാണു സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.