You are Here : Home / News Plus

വോട്ടർമാരോട് നന്ദി പറയാന്‍ മോദി വരാണസിയില്‍

Text Size  

Story Dated: Monday, May 27, 2019 06:57 hrs UTC

രണ്ടാം വിജയ തിളക്കത്തിൽ നരേന്ദ്രമോദി സ്വന്തം മണ്ഡലമായ വരാണസിയിലെത്തി. കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തുന്ന മോദി പ്രവർത്തക കൺവൻഷനിലും പങ്കെടുക്കും. ഒരു വട്ടം കൂടി മോദി സർക്കാർ എന്ന മുദ്രാവാക്യം ഉയർത്തി കാശിയിൽ നിന്ന് തുടങ്ങിയ തെരഞ്ഞെടുപ്പ് യാത്ര, വിജയിച്ചെത്തിയ നരേന്ദ്രമോദിക്ക് വാരാണസിയല്‍ പ്രവര്‍ത്തകര്‍ ഉജ്ജ്വല വരവേല്‍പ്പാണ് നല്‍കുന്നത്. രാവിലെ പത്ത് മണിക്ക് വാരാണസി വിമാനത്താവളത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ മോദിയെ വരവേറ്റു. തുടർന്ന് ദർശനത്തിനായി റോഡ് മാർഗം കാശി വിശ്വനാഥ ക്ഷേത്രത്തിലെത്തി. പൂജകൾ പൂർത്തിയാക്കി നഗരത്തിന് പുറത്തുള്ള ട്രേഡ് ഫെസിലിറ്റി സെന്ററില്‍ എത്തുന്ന മോദി, പാർട്ടിപ്രവർത്തകർ നൽകുന്ന സ്വീകരണത്തിന് ശേഷം വോട്ടർമാരോട് നന്ദി പറയും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.