You are Here : Home / News Plus

കുടുംബരാഷ്ട്രീയത്തെ ചൊല്ലി മോദിയും പ്രിയങ്കയും നേര്‍ക്കുനേര്‍

Text Size  

Story Dated: Wednesday, March 20, 2019 08:56 hrs UTC

കുടുംബഭരണത്തെ ചൊല്ലി ബിജെപി-കോൺഗ്രസ് ഏറ്റുമുട്ടൽ. കുടുംബഭരണം രാജ്യത്തെ തകർത്തന്ന നരേന്ദ്ര മോദിയുടെ ആരോപണത്തെ ചെറുത്ത് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി രംഗത്തു വന്നു. ഇതിനിടെ കുടുംബമില്ലാത്തതു കൊണ്ടാണ് മോദി കുടുംബഭരണത്തെ എതിർക്കുന്നതെന്ന കോൺഗ്രസ് നേതാവ് താരിഖ് അൻവറിൻറെ പരാമർശവും വിവാദമായി. മൂന്നു ദിവസത്തെ പ്രിയങ്കാ ഗാന്ധിയുടെ ഗംഗായാത്ര വാരാണസിയിൽ എത്തുമ്പോഴാണ് കുടുംബഭരണത്തിനെതിരായ മോദിയുടെ കടന്നാക്രമണം. കുടുംബഭരണം സ്ഥാപനങ്ങളെ തകർത്തു. പാർലമെൻറ് മുതൽ മാധ്യമങ്ങൾ വരെ കുടുംബഭരണത്തിൻറെ ഇരകളാണെന്നും. സൈനികർ, സുപ്രീംകോടതി, ഭരണഘടന തുടങ്ങി ഒന്നിനെയും കോൺഗ്രസിൻറ കുടുംബഭരണം വെറുതെവിട്ടില്ലെന്നുമാണ് നരേന്ദ്രമോദി തന്‍റെ ബ്ളോഗിലൂടെ കുറ്റപ്പെടുത്തിയത്. ഇതിനെതിരെ ശക്തമായ ഭാഷയിലാണ് പ്രിയങ്ക പ്രതികരിച്ചത്. മാധ്യമങ്ങൾ ഉൾപ്പടെ എല്ലാ സ്ഥാപനങ്ങളെയും അധികാരത്തിലിരുന്ന അഞ്ച് വര്‍ഷം കൊണ്ട് ബിജെപി തകർത്തുവെന്ന് പ്രിയങ്ക പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.