വെള്ളിയാഴ്ച്ച വിനിമയ വിപണിയില്‍ രൂപയുടെ മൂല്യത്തില്‍ വന്‍ മുന്നേറ്റം. വിപണിയില്‍ ഡോളറിനെതിരെ 70.90 ന് വ്യാപാരം തുടങ്ങിയ ഇന്ത്യന്‍ നാണയം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 46 പൈസ മൂല്യമുയര്‍ന്ന് 70.44 എന്ന നിലയിലാണിപ്പോള്‍. ഇറക്കുമതി മേഖലയുമായി ബന്ധപ്പെട്ടവരും ബാങ്കുകളും വലിയ തോതില്‍ ഡോളര്‍ വില്‍പ്പന തുടരുന്നതാണ് ഇന്ത്യന്‍ കറന്‍സിക്ക് നേട്ടമായത്. വിദേശ നിക്ഷേപ മേഖലയില്‍ നിന്നും ഇന്ത്യന്‍ നാണയത്തിന് വ്യാപാരം തുടങ്ങിയപ്പോള്‍ മുതല്‍ വലിയ പിന്തുണയാണ് ലഭിക്കുന്നത്.
Comments