You are Here : Home / News Plus

ബിജെപിയെ പരിഹസിച്ച്‌ തോമസ് ഐസക് രംഗത്ത്

Text Size  

Story Dated: Sunday, November 18, 2018 08:21 hrs UTC

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ, സുരേന്ദ്രനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച്‌ ഉപരോധസമരം നടത്തുന്ന ബിജെപിയെ പരിഹസിച്ച്‌ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് രംഗത്ത്.
 
തീര്‍ഥാടകരുടെ സുരക്ഷയ്ക്കായുള്ള പൊലീസിന്റെ ക്രമീകരണങ്ങള്‍ പാലിക്കാതിരുന്ന ബിജെപി നേതാവ് സുരേന്ദ്രനെ അറസ്റ്റ് ചെയ്തു. അദ്ദേഹത്തെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്യുകയും ചെയ്തു. ദൈവകൃപയാല്‍ ഇന്ന് എന്തായാലും ഹര്‍ത്താലില്ല. ദേശീയപാത ഉപരോധിക്കുകയാണ് ബിജെപി. ഇത് എന്ത് ഭക്തിയാണെന്നും തോമസ് ഐസക് ട്വിറ്ററില്‍ കുറിച്ചു.
 
 
നിലയ്ക്കലില്‍ അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ ഇന്ന് രാവിലെയാണ് മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്. ഇന്നലെ വൈകിട്ട് കസ്റ്റഡിയിലെടുത്ത സുരേന്ദ്രനെതിരെ പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയെന്നതടക്കമുള്ള ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയത്.
 
സുരേന്ദ്രനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച്‌ ബിജെപി ഇന്ന് പ്രതിഷേധദിനം ആചരിക്കുന്നുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.