You are Here : Home / News Plus

സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് എന്‍എസ്‌എസ്

Text Size  

Story Dated: Sunday, October 28, 2018 09:19 hrs UTC

ശബരിമല വിഷയത്തില്‍ പ്രതികരണവുമായി വീണ്ടും എന്‍എസ്‌എസ് രംഗത്ത്. വിശ്വാസികള്‍ക്കെതിരായ സര്‍ക്കാര്‍ നീക്കം ഭൂരിപക്ഷം ആളുകളും അംഗീകരിക്കുന്നില്ലെന്നും സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്നും എന്‍എസ്‌എസ് വ്യക്തമാക്കി.

അതേസമയം, ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്റെ ഭീഷണി വകവെക്കില്ലെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ കഴിഞ്ഞ ദിവസവും അറിയിച്ചിരുന്നു. നിരീശ്വരവാദം വളര്‍ത്തുവാന്‍ സര്‍ക്കാര്‍ കപട മതേതരത്വം പ്രചരിപ്പിക്കുകയാണെന്നും ഭക്തരെ അറസ്റ്റ് ചെയ്ത് മനോവീര്യം കെടുത്താന്‍ കഴിയില്ലെന്നും പൊലീസ് നടപടിയെ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസവും ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച്‌ എന്‍.എസ്.എസ് രംഗത്ത് വന്നിരുന്നു. നാമജപ ഘോഷയാത്രയില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസെടുത്തും അറസ്റ്റ് ചെയ്തും പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും യുവതി പ്രവേശനത്തില്‍ റിവ്യു പെറ്റീഷന്‍ നല്‍കേണ്ടിയിരുന്നത് ദേവസ്വം ബോര്‍ഡായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.