സുന്നി പള്ളികളിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച് ഈ മാസം 22ന് സുപ്രീം കോടതിയിൽ ഹർജി നൽകുമെന്ന് പ്രോഗ്രസീവ് മുസ്ലീം വുമണ്‍സ് ഫോറം അധ്യക്ഷ വി.പി സുഹ്റ. അഡ്വ . വെങ്കിട സുബ്രഹ്മണ്യം മുഖേനെയാണ് പുരോഗമന മുസ്ലീം സംഘടനയായ നിസ ഹർജി നൽകുന്നത്. ഭരണഘടന അനുശാസിക്കുന്ന ആരാധനാ സ്വാതന്ത്ര്യം സ്ത്രീകള്‍ക്കും അനുവദിക്കണമെന്ന് സുഹ്റ പറഞ്ഞു. കേരളത്തിലെ മുസ്ലീം പള്ളികളില്‍ കടുത്ത വിവേചനമാണ് സ്ത്രീകള്‍ക്ക് അനുഭവിക്കേണ്ടി വരുന്നത്. അതിനൊരു അറുതി വരണമെന്നും അവര്‍ പറഞ്ഞു.
Comments