You are Here : Home / News Plus

ബാലഭാസ്‌കര്‍ ഇനി ഓര്‍മ

Text Size  

Story Dated: Wednesday, October 03, 2018 12:55 hrs UTC

വയലിന്‍ വാദകനും സംഗീത സംവിധായകനുമായ ബാലഭാസ്‌കര്‍ ഇനി ഓര്‍മ. യൂണിവേഴ്സിറ്റി കോളജിലും കലഭാവനിലും പൊതുദര്‍ശനത്തിന് ശേഷം തിരുമലയിലെ സ്വവസതിയില്‍ എത്തിച്ച ഭൗതികദേഹം ബുധനാഴ്ച പതിനൊന്നേകാലോടു കൂടി തൈക്കാട് ശാന്തി കവാടത്തില്‍ സംസ്‌കരിച്ചു. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. ആയിരങ്ങളാണ് സംഗീത പ്രതിഭയെ അവസാനമായി ഒരു നോക്കു കാണാനും ആദരാഞ്ജലികള്‍ അര്‍പ്പിക്കാനും എത്തിയത്. അന്ത്യയാത്രയില്‍ വയലിന്റെ ഒരു മാതൃക സുഹൃത്തുക്കള്‍ ബാലഭാസ്‌കറിന്റെ ശരീരത്തില്‍ ചേര്‍ത്തു വച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.