You are Here : Home / News Plus

എക്സൈസ് മന്ത്രിക്ക് പത്ത് ചോദ്യങ്ങളുടെ ചലഞ്ചുമായി ചെന്നിത്തല

Text Size  

Story Dated: Saturday, September 29, 2018 09:22 hrs UTC

ബ്രൂവറി ആരോപണത്തില്‍ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം. അഴിമതി ആരോപണം സംബന്ധിച്ച് എക്സൈസ് പത്തു ചോദ്യങ്ങളാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉയര്‍ത്തിയത്. നായനാരും അച്യുതാനന്ദനും ചെയ്യാത്ത അഴിമതിക്കാണ് പിണറായി വിജയന്‍ കൂട്ടു നിന്നിരിക്കുന്നതെന്നാണ് രമേശ് ചെന്നിത്തല ആരോപിക്കുന്നത്. ഘടക കക്ഷികളെപ്പോലും അറിയിക്കാതെയും മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യാതെയും നടത്തിയ ബ്രൂവറി ഇടപാടില്‍ കോടികളടെ അഴിമതിയാണ് നടന്നിരിക്കുന്നത്. ഇത് സംബന്ധിച്ച് പ്രതിപക്ഷ നേതാവ് അക്കമിട്ട് നിരത്തി ഉന്നയിച്ച ആരോപണങ്ങള്‍ക്കൊന്നും മുഖ്യമന്ത്രിയോ എക്‌സൈസ് മന്ത്രിയോ വ്യക്തമായ മറുപടി നല്‍കിയിട്ടില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.