You are Here : Home / News Plus

2021 ഓടെ 10 ലക്ഷം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം; സുപ്രധാന തീരുമാനവുമായി ഖത്തര്‍

Text Size  

Story Dated: Wednesday, September 26, 2018 08:27 hrs UTC

വികസ്വര രാജ്യങ്ങളിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തില്‍ സുപ്രധാന തീരുമാനവുമായി ഖത്തര്‍. 2021 ഓടെ 10 ലക്ഷം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുമെന്നാണ് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി ഐക്യരാഷ്ട്രസഭയുടെ 73 മാത് വാര്‍ഷിക സമ്മേളനത്തില്‍ പറഞ്ഞത്. ഐക്യരാഷ്ട്രസഭയുടെ വാര്‍ഷിക സമ്മേളനത്തില്‍ സ്ത്രീ, വിദ്യാഭ്യാസം എന്ന വിഷയത്തില്‍ നടന്ന വട്ടമേശ ചര്‍ച്ചയിലാണ് അമീറിന്‍റെ പ്രഖ്യാപനം. ആഭ്യന്തര സംഘര്‍ഷങ്ങളാലും സാമ്പത്തിക വിഷയങ്ങളാലും പിന്നോക്കം നില്‍ക്കുന്ന രാജ്യങ്ങളിലെ കുട്ടികള്‍ക്കാണ് വിദ്യാഭ്യാസ സഹായമെത്തിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.