ഏറനാട് മണ്ഡലത്തിലെ മുസ്ലീംലീഗ് എംഎൽഎ പി കെ ബഷീറിന്റെ കൊലവിളി പ്രസംഗത്തിലെ കേസ് പിൻവലിച്ചത് റദ്ദാക്കി. വധക്കേസിൽ സാക്ഷിപറഞ്ഞാൽ വീട്ടിലെത്തില്ലെന്നായിരുന്നു പി കെ ബഷീറിന്റെ പരാമർശം. യുഡിഎഫ് സർക്കാരെടുത്ത തീരുമാനമാണ് സുപ്രീംകോടതി റദ്ദാക്കിയത്. കേസ് വീണ്ടും മജിസ്ട്രേറ്റ് കോടതിക്ക് വിട്ട സുപ്രീം കോടതി കേസിൽ നടപടികൾ തുടരാനും നിർദ്ദേശിച്ചു .
Comments