You are Here : Home / News Plus

മല്യ- ജയ്റ്റ്‍ലി കൂടിക്കാഴ്ച: കൂടുതല്‍ വെളിപ്പെടുത്തലുമായി രാഹുല്‍ ഗാന്ധി

Text Size  

Story Dated: Thursday, September 13, 2018 08:12 hrs UTC

അരുണ്‍ ജയ്റ്റ്‍ലി വിജയ് മല്യ കൂടിക്കാഴ്ച സംബന്ധിച്ച് കൂടുതല്‍ വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കൂടിക്കാഴ്ച സംബന്ധിച്ച് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലി പറയുന്നത് പച്ചക്കള്ളമാണെന്ന് രാഹുല്‍ ഗാന്ധി ദില്ലിയില്‍ പറഞ്ഞു. രാജ്യം വിടുന്നതിന് മുന്‍പ് മല്യയും ജെയ്റ്റിലുമായി നടന്നത് അനൗപചാരികയോഗമല്ലെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളിലാണ് കൂടിക്കാഴ്ച നടന്നത്. കൂടിക്കാഴ്ച പതിനഞ്ചു മിനിറ്റോളം നീണ്ടുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.