You are Here : Home / News Plus

നേതാക്കളും പ്രവര്‍ത്തകരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണെമെന്ന് നരേന്ദ്ര മോഡി

Text Size  

Story Dated: Thursday, September 26, 2013 09:59 hrs UTC

കേരളത്തില്‍ ബിജെപിയുടെ സാന്നിധ്യം ഉറപ്പിക്കാന്‍ സംസ്ഥാന നേതാക്കളും പ്രവര്‍ത്തകരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണെമെന്ന് നരേന്ദ്ര മോഡി.കേരളത്തില്‍ യുഡിഎഫിനെയും എല്‍ഡിഎഫിനെയും ജനങ്ങള്‍ക്കു മടുത്തു. ഈ സാഹചര്യത്തില്‍ ബിജെപിക്കു നേട്ടമുണ്ടാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.വിവരാവകാശ നിയമം ഉപയോഗപ്പെടുത്തി സാധാരണക്കാരുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ താഴേത്തട്ടിലുള്ള പ്രവര്‍ത്തകര്‍ ശ്രദ്ധിക്കണം. ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കു നല്‍കുന്ന ആനുകൂല്യങ്ങള്‍ പട്ടികജാതി-വര്‍ഗ വിഭാഗക്കാര്‍ക്കു നല്‍കാതിരിക്കുന്നതുപോലുള്ള സര്‍ക്കാരിന്റെ നയങ്ങള്‍ ജനങ്ങള്‍ക്കു മുന്നില്‍ തുറന്നുകാട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തില്‍ ഒന്നരമണിക്കൂര്‍ സംസ്ഥാന നേതാക്കളുടെ അഭിപ്രായങ്ങളും നിലപാടുകള്‍ ചോദിച്ചറിഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.