You are Here : Home / News Plus

ലോക് സഭാ തെരഞ്ഞെടുപ്പ്: അവസാനഘട്ട വോട്ടെടുപ്പ് തുടങ്ങി

Text Size  

Story Dated: Monday, May 12, 2014 06:00 hrs UTC

ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ  അവസാനഘട്ട വോട്ടെടുപ്പ് തുടങ്ങി. ബി.ജെ.പി നേതാവ് നരേന്ദ്ര മോദിയും ആം ആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാളും ഏറ്റുമുട്ടുന്ന വാരാണസിയുള്‍പ്പെടെ 41 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. യു.പിയിലെ 18 ഉം ബംഗാളിലെ 17ഉം ബിഹാറിലെ ആറും സീറ്റുകളിലേക്കാണ് പോളിങ് നടക്കുന്നത്. ഉത്തര്‍പ്രദേശ് മുന്‍മുഖ്യനും സമാജ് വാദി പാര്‍ട്ടി തലവനുമായ മുലായംസിങ് യാദവ്, കേന്ദ്രമന്ത്രി അധിര്‍രഞ്ജന്‍ ചൗധരി, സി.പി.എം നേതാക്കളായ ബസുദേബ് ആചാര്യ, സുഭാഷിണി അലി, നടി മൂണ്‍ മൂണ്‍ സെന്‍, സംവിധായകന്‍ പ്രകാശ് ജാ തുടങ്ങിയവരാണ് ജനവിധി തേടുന്നവരില്‍ പ്രമുഖര്‍. ഈ തെരഞ്ഞെടുപ്പിലെ താരമണ്ഡലമായ വാരാണസിയില്‍ കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 4000ത്തിലേറെ സുരക്ഷാ ഭടന്മാരെയാണ് മണ്ഡലത്തില്‍ വിന്യസിച്ചിരിക്കുന്നത്. എല്ലാ ബൂത്തുകളിലും സി.സി ടി.വി കാമറാ നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.