You are Here : Home / News Plus

ചിത്രകാരന്‍ എം.വി ദേവന്‍ അന്തരിച്ചു

Text Size  

Story Dated: Tuesday, April 29, 2014 10:01 hrs UTC

ചിത്രകാരന്‍ എം.വി ദേവന്‍ (86) അന്തരിച്ചു. വാര്‍ധക്യസഹചമായ രോഗങ്ങളെ തുടര്‍ന്ന് അദ്ദേഹം വിശ്രമ ജീവിതത്തിലായിരുന്നു. ആലുവ പുളിഞ്ചോട്ടിലെ വസതിയായ ചൂര്‍ണിലായിരുന്നു അന്ത്യം.
ശില്പി, ചിത്രകാരന്‍, എഴുത്തുകാരന്‍, പ്രഭാഷകന്‍ എന്നീ നിലകളില്‍ അദ്ദേഹം പ്രശസ്തനായിരുന്നു. കേരളത്തിലെ ആധുനിക ചിത്രകലാപ്രസ്ഥാനത്തിന്റെ പ്രചാരകരില്‍ മുന്‍പന്തിയിലായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനം. വാസ്തുശില്പ മേഖലയില്‍ ലാറി ബേക്കറുടെ അനുയായിയായും അദ്ദേഹം അറിയപ്പെട്ടു.
സംസ്ഥാന ലളിതകലാ അക്കാഡമി അധ്യക്ഷനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കൊച്ചിയിലെ കേരള കലാപീഠം, മാഹിയിലെ മലയാള കലാഗ്രാമം എന്നിവയുടെ സ്ഥാപകനാണ്. ചെന്നൈ ചോളമണ്ഡലം സ്ഥാപിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചു.

1928 ജനവരി 15 ന് കണ്ണൂര്‍ ജില്ലയിലെ ചൊക്ലിയില്‍ മഠത്തില്‍ ഗോവിന്ദന്‍ ഗുരുക്കളുടേയും മുല്ലോളി മാധവിയുടേയും മകനായാണ് എം.വി.ദേവന്‍ ജനിച്ചത്. ചെന്നൈയിലെ ഗവണ്‍മെന്റ് സ്‌കൂള്‍ ഒഫ് ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സില്‍ പഠിച്ചു. ഡി.പി. റോയ് ചൗധുരി, കെ.സി.എസ്. പണിക്കര്‍ എന്നിവരുടെ കീഴില്‍ ചിത്രകല അഭ്യസിച്ചു.

1999-ല്‍ ദേവസ്പന്ദനം എന്ന കൃതിക്ക് വയലാര്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 1952-62 കാലഘട്ടത്തില്‍ മാതൃഭൂമി പത്രത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ശ്രീദേവിയാണ് ഭാര്യ, ജമീല ഏകമകളും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.