യു.പി.എ സര്‍ക്കാരിന്റെ കാലത്തെ കൊടിയ അഴിമതിയും വിലക്കയറ്റവും സ്ത്രീകള്‍ക്കെതിരെ നടന്ന ആക്രമണങ്ങളും ഉയര്‍ത്തിയ ജനരോഷം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി. എസ് അച്യുതാനന്ദന് പറഞ്ഞു. ജനങ്ങളുടെ ഭരണവിരുദ്ധ വികാരം എല്‍.ഡി.എഫിന് അനുകൂലമായ പ്രതികരണമുണ്ടാക്കും. ജനങ്ങള്‍ നല്കുന്ന പ്രതീക്ഷ എല്‍.ഡി.എഫിന്റെ ഗംഭീര വിജയത്തിന്റെതാനെന്നും വി എസ് അച്യുതാനന്ദന് പറഞ്ഞു. പറവൂരില്‍ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം പ്രതികരിക്കുകയായിരുന്നു വി. എസ് അച്യുതാനന്ദന്.
Comments