You are Here : Home / News Plus

പാസ്റ്റര്‍മാരുടെ പ്രത്യേക യോഗം: തരൂരിനെതിരെ അന്വേഷണം തുടങ്ങിയെന്ന് കമീഷന്‍

Text Size  

Story Dated: Wednesday, April 09, 2014 08:09 hrs UTC

പെന്തകോസ്ത് പാസ്റ്റര്‍മാരുടെ പ്രത്യേക യോഗം വിളിച്ച് വോട്ട് തേടിയെന്ന പരാതിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ശശി തരൂരിനെതിരെ അന്വേഷണം ആരംഭിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നളിനി നെറ്റോ. ഇതുസംബന്ധിച്ച് എല്‍.ഡി.എഫും ബി.ജെ.പിയും സമര്‍പ്പിച്ച പരാതി തുടര്‍നടപടിക്കായി മുഖ്യ വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ക്ക് കൈമാറിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് കേസെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും നളിനി നെറ്റോ വാര്‍ത്താലേഖകരെ അറിയിച്ചു. ക്രിസ്ത്യന്‍ പാസ്റ്റര്‍മാരുടെ യോഗം വിളിച്ച് മതസ്പര്‍ധ വളര്‍ത്തുംവിധം അധികാര ദുര്‍വിനിയോഗം നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. കഴിഞ്ഞ ശനിയാഴ്ച രാത്രി വഴുതക്കാട്ടെ വസതിയില്‍ വിളിച്ച പാസ്റ്റര്‍മാരുടെ യോഗത്തിന്‍െറ ദൃശ്യങ്ങള്‍ ഒരു ചാനല്‍ പുറത്തുവിട്ടിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.