You are Here : Home / News Plus

സോളാര്‍ : വി എസ്സിന്‍റെ ആരോപണങ്ങള്‍ അന്വേഷിച്ചിട്ടുണ്ടോയെന്നു കോടതി

Text Size  

Story Dated: Monday, April 07, 2014 07:47 hrs UTC

സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് അന്വേഷണം നടത്തിയിട്ടുണ്ടോയെന്ന് ഹൈക്കോടതി ആരാഞ്ഞു. അന്വേഷണം നടന്നിട്ടുണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ അഡ്വക്കേറ്റ് ജനറലിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. സോളാര്‍ കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് വി എസ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണിത്.
തട്ടിപ്പുകാര്‍ സ്വന്തമാക്കിയ പണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല, തട്ടിപ്പിനു പിന്നിലെ ഉന്നതതല ഗൂഢാലോചന, തട്ടിപ്പില്‍ മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിനുള്ള പങ്ക്, ടെലിഫോണ്‍ സംഭാഷണങ്ങള്‍ അടക്കമുള്ള രേഖകള്‍ അവഗണിക്കപ്പെട്ടു എന്നിവ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ നേതാവ് സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.