You are Here : Home / News Plus

ടി.പി. വധക്കേസ് : തീരുമാനം സി.ബി.ഐ. പുനഃപരിശോധിക്കും

Text Size  

Story Dated: Wednesday, April 02, 2014 07:24 hrs UTC

 ടി.പി. ചന്ദ്രശേഖരന്‍റെ  വധത്തിന് പിന്നിലെ ഉന്നതതലഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണം ഏറ്റെടുക്കാനാവില്ലെന്ന നിലപാട് സി.ബി.ഐ. പുനഃപരിശോധിക്കും. കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന്‍റെ  നിര്‍ദേശത്തെത്തുടര്‍ന്നാണിത്. സി.ബി.ഐ. അന്വേഷണം വേണമെന്ന നിലപാടില്‍ സംസ്ഥാന സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുകയും ഇതിനായി സമ്മര്‍ദം ചെലുത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനം പുനഃപരിശോധിക്കാന്‍ പേഴ്‌സണല്‍ മന്ത്രാലയം സി.ബി.ഐ. ഡയറക്ടറോട് നിര്‍ദേശിച്ചത്. ഇതിന്‍റെ  അടിസ്ഥാനത്തില്‍ അന്വേഷണസാധ്യത പരിശോധിക്കാന്‍ ചെന്നൈയിലെ ജോയന്റ് ഡയറക്ടര്‍ക്ക് സി.ബി.ഐ. ഡയറക്ടര്‍ നിര്‍ദേശം നല്‍കി. എന്നാല്‍, ഇക്കാര്യം സി.ബി.ഐ. ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.