You are Here : Home / News Plus

മുഖ്യമന്ത്രിക്കെതിരായ ഹൈകോടതി പരാമര്‍ശം: സര്‍ക്കാര്‍ അപ്പീല്‍ നല്‍കി

Text Size  

Story Dated: Monday, March 31, 2014 07:24 hrs UTC

കളമശേരി, കടകംപള്ളി ഭൂമി തട്ടിപ്പ് കേസില്‍ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ച ഹൈകോടതി വിധിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും ഓഫിസിനുമെതിരായി വന്ന പരാമര്‍ശം നീക്കിക്കിട്ടമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈകോടതിയില്‍ അപ്പീല്‍ നല്‍കി. അപ്പീല്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ക്ക് അഡ്വക്കറ്റ് ജനറലിനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിക്കും ഓഫീസിനും പറയാനുള്ളത് കോടതി കേട്ടില്ളെന്നും സ്വഭാവിക നീതിയുടെ ലംഘനമാണ് കോടതിയുടെ ഭാഗത്ത് നിന്നുണ്ടായതെന്നും അപ്പീലില്‍ പറയുന്നു. അപ്പീല്‍ ഇന്ന് ഉച്ചക്ക് 1.45ന് പരിഗണിക്കും.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.