മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളിനെതിരെ ഗുജറാത്തില്‍ കേസ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയില്ലാതെ ഉച്ചഭാഷിണി ഉപയോഗിച്ചതിനെ തുടര്‍ന്നാണിത്. കച്ച് ജില്ലയിലെ ഗാന്ധിധാമില്‍ നടന്ന യോഗത്തില്‍ പങ്കെടുക്കവെയാണ് കെജ്രിവാള് അനുമാതി വാങ്ങാതെ ഉച്ചഭാഷിണിയിലൂടെ സംസാരിച്ചത്.
ഗാന്ധിധാമില്‍ കെജ്രിവാള് പങ്കെടുത്ത പരിപാടി മുഴുവന്‍ വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ടെന്ന് പോലീസ് സൂപ്രണ്ട് ദീപക് മെഖാനി പറഞ്ഞു. ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശം അവഗണിച്ചതിന് ഐ പി സി 188 ാം വകുപ്പനുസരിച്ചാണ് കേസ്.
Comments