ആലപ്പുഴ: കുട്ടനാട്ടിലെ ഹോട്ടലില്‍ മന്ത്രി പി.ജെ. ജോസഫും ഡോ. തോമസ് ഐസക്കും തിങ്കളാഴ്ച രാത്രി ചര്‍ച്ച നടത്തി.മന്ത്രി പി.ജെ. ജോസഫിനൊപ്പം ഗണ്മാനൊഴികെ മറ്റാരും ഉണ്ടായിരുന്നില്ല.എ.സി. റോഡിലുള്ള ഹോട്ടലില്‍ മന്ത്രി പി.ജെ. ജോസഫ് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് തോമസ് ഐസക് അവിടെയെത്തി കൂടിക്കാഴ്ച നടത്തിയത്.മുന്‍കൂട്ടി ആസൂത്രണം ചെയ്ത കൂടിക്കാഴ്ച രാഷ്ട്രീയവൃത്തങ്ങള്‍ ഗൗരവത്തോടെയാണ് കാണുന്നത്. കൂടിക്കാഴ്ചയ്ക്കുശേഷം പി.ജെ. ജോസഫ് എറണാകുളത്തേക്ക് പോയി.
Comments