You are Here : Home / News Plus

ടി.പി വധം:ക്വട്ടേഷന്‍ സംഘത്തിലെ ഏഴംഗങ്ങള്‍ അടക്കം 12 പേര്‍ കുറ്റക്കാര്‍

Text Size  

Story Dated: Wednesday, January 22, 2014 07:37 hrs UTC

ടി.പി ചന്ദ്രശേഖരന്‍ വധത്തില്‍ സി.പി.എം നേതാക്കളായ പി.കെ കുഞ്ഞനന്തനും കെ.സി രാമചന്ദ്രനും അടക്കം 12 പേര്‍ കുറ്റക്കാര്‍. എം.സി അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി,ടി.കെ രജീഷ്,മുഹമ്മദ് ഷാഫി,അണ്ണന്‍ സിജിത്ത്, ഷിനോജ് എന്നീ ഏഴംഗ കൊലയാളി സംഘവും കുറ്റക്കാര്‍ ആണെന്ന് കോടതി വിധിച്ചു.സി.പി.എം നേതാക്കളായ പി.മോഹനന്‍ മാസ്റ്റര്‍,പടയങ്കണ്ടി രവീന്ദ്രന്‍ അടക്കം 24 പ്രതികളെ വെറുതെ വിട്ടു. കെ.കെ കൃഷ്ണന്‍,ജ്യോതി ബാബു എന്നിവരും വെറുതെ വിട്ടവരില്‍ ഉള്‍പ്പെടും. ശിക്ഷാവിധിയെ പറ്റി ഇരു ഭാഗത്തിന്റെയും   വാദം കോടതി നാളെ കേള്‍ക്കും.പി.മോഹനനെ വെറുതെ വിട്ട നടപടിക്കെതിരെ അപ്പീല്‍ പോവുമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.