You are Here : Home / News Plus

സി.പി.എം നിരാഹാരസമരം മൂന്നാംദിവസം

Text Size  

Story Dated: Friday, January 17, 2014 07:22 hrs UTC

പാചകവാതക വിലവര്‍ധനക്കും സബ്സിഡി വിതരണത്തിന് ആധാര്‍ നിര്‍ബന്ധമാക്കിയതിലും പ്രതിഷേധിച്ച് സംസ്ഥാനത്ത് 1400 കേന്ദ്രങ്ങളില്‍ സി.പി.എം ആരംഭിച്ച നിരാഹാരസമരം തുടരുന്നു.
ബുധനാഴ്ച രാവിലെ ആരംഭിച്ച നിരാഹാരസമരം മൂന്നാം ദിവസത്തിലേക്കാണ് കടന്നിരിക്കുന്നത്. 140 നിയമസഭാ മണ്ഡലങ്ങളിലെ 10 കേന്ദ്രങ്ങളില്‍ വീതം 1400 കേന്ദ്രങ്ങളിലാണ് സി.പി.എം അനിശ്ചിതകാല സമരം നടത്തുന്നത്. രാവും പകലും നടക്കുന്ന സമരത്തില്‍ ജനപ്രതിനിധികളടക്കമുള്ള നേതാക്കളാണ് നിരാഹാരം തുടരുന്നത്. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗവും രാജ്യസഭാ എം.പിയുമായ ടി.എന്‍. സീമ, എ.സമ്പത്ത് എം.പി എന്നിവരടക്കം നിരാഹാരസമരത്തിലാണ്. നിരാഹാരമനുഷ്ടിക്കുന്ന നേതാക്കള്‍ക്ക് അനുഭാവം പ്രകടിപ്പിച്ച് സി.പി.എം നിയന്ത്രണത്തിലുള്ള സംഘടനകളും സമരത്തിനൊരുങ്ങുന്നുണ്ട്.
അതേസമയം സര്‍ക്കാറിനെതിരെ ഇതുവരെ കാണാത്ത പ്രക്ഷോഭമാണ് ലക്ഷ്യമിടുന്നതെന്ന് സി.പി.എം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ നയം തിരുത്തുംവരെയാണോ സമരമെന്ന കാര്യത്തില്‍ നിലപാട് വ്യക്തമല്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.