You are Here : Home / News Plus

സബ്സിഡി സിലിണ്ടര്‍: ആധാര്‍ നിര്‍ബന്ധമാക്കരുതെന്നു കോണ്‍ഗ്രസ് കോര്‍കമ്മിറ്റി

Text Size  

Story Dated: Thursday, January 16, 2014 12:33 hrs UTC

സബ്സിഡിയുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം പ്രതിവര്‍ഷം പന്ത്രണ്ടാക്കണമെന്നും സബ്സിഡി ലഭിക്കുന്നതിന് ആധാര്‍ തല്‍ക്കാലം നിര്‍ബന്ധമാക്കരുതെന്നും കോണ്‍ഗ്രസ് കോര്‍കമ്മിറ്റി സര്‍ക്കാരിന് ശുപാര്‍ശ നല്‍കി.
സബ്‌സിഡി സിലിണ്ടറുകളുടെ കാര്യത്തില്‍ ജനകീയ പ്രതിഷേധം ഉയര്‍ന്നിരുന്നു.സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം ഒന്‍പതില്‍ നിന്നും 12 ആയി ഉയര്‍ത്താന്‍ കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനമായി. പാചക വാതക സബ്‌സിഡിക്ക് ആധാര്‍ കാര്‍ഡ് തത്ക്കാലം നടപ്പാക്കേണ്ടെന്നും കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു.
സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം ഉയര്‍ത്തില്ലെന്നും ആധാര്‍ കാര്‍ഡില്‍ വിട്ടുവീഴ്ചയില്ലെന്ന നിലപാടായിരുന്നു പെട്രോളിയം മന്ത്രാലയം ഇതുവരെ.കോര്‍കമ്മിറ്റിയില്‍ എടുത്ത തീരുമാനം വൈകാതെ കേന്ദ്രസര്‍ക്കാരിനെ അറിയിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.