You are Here : Home / News Plus

പിഎഫ് പലിശ നിരക്ക്‌ കാല്‍ ശതമാനം കൂട്ടും

Text Size  

Story Dated: Monday, January 13, 2014 08:54 hrs UTC

പ്രൊവിഡന്റ്‌ ഫണ്ട്‌ പലിശ നിരക്ക്‌ കാല്‍ ശതമാനം കൂട്ടുമെന്ന്‌ കേന്ദ്ര തൊഴില്‍ മന്ത്രി ഓസ്കാര്‍ ഫെര്‍ണാണ്ടസ്‌.ഓസ്കര്‍ ഫെര്‍ണാണ്ടസിന്റെ അധ്യക്ഷതയില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ഇപിഎഫ്‌ഒ ട്രസ്റ്റിമാരുടെ യോഗത്തിലാണ്‌ തീരുമാനം. എട്ടു കോടി തൊഴിലാളികള്‍ക്ക്‌ ഇതിന്റെ പ്രയോജനം ലഭിക്കും.

8.5 ശതമാനത്തില്‍ നിന്ന്‌ 8.75 ശതമാനമായാണു കൂട്ടുന്നത്‌. ഇതുസംബന്ധിച്ച ശുപാര്‍ശ പിഎഫ്‌ ബോര്‍ഡ്‌ യോഗം ഉടന്‍ കേന്ദ്ര സര്‍ക്കാരിനു നല്‍കും. കേന്ദ്ര സര്‍ക്കാരിന്‌ 610 കോടി രൂപയുടെ അധികബാധ്യതയാണ്‌ ഇതോടെ ഉണ്ടാകുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.