You are Here : Home / News Plus

ലുലു കണ്‍വെന്‍ഷന്‍ സെന്‍റര്‍ നിര്‍മാണം തടഞ്ഞ വിധി റദ്ദാക്കി

Text Size  

Story Dated: Tuesday, January 07, 2014 03:55 hrs UTC

 

ബോള്‍ഗാട്ടിയില്‍ ലുലു കണ്‍വെന്‍ഷന്‍ സെന്‍്റര്‍ നിര്‍മാണം തടഞ്ഞ ഉത്തരവ് ഹൈകോടതി റദ്ദാക്കി. തദ്ദേശ സ്വയംഭരണ വകുപ്പ് ട്രൈബ്യൂണല്‍ ആണ് നേരത്തെ നിര്‍മാണം തടഞ്ഞുകൊണ്ട് ഉത്തരവിട്ടത്. ഇത് ചോദ്യം ചെയ്ത് ലുലു ഗ്രൂപ്പ് സമര്‍പിച്ച ഹരജിയില്‍ ആണ് ഹൈകോടതിയുടെ വിധി.

മുളവുകാട് പഞ്ചായത്ത് നല്‍കിയ നിര്‍മാണാനുമതി ചോദ്യം ചെയ്ത് ജി.ഗിരീഷ് ബാബു നല്‍കിയ ഹരജിയില്‍ ആണ് ട്രൈബ്യൂണല്‍ നേരത്തെ നിര്‍മാണം സ്റ്റേ ചെയ്തത്.

എന്നാല്‍, കേസ് ഇപ്പോഴും ട്രൈബ്യൂണലിനു മുന്നില്‍ നിലനില്‍ക്കുന്നതിനാല്‍ ആ പരാതി പരിശോധിച്ചശേഷം മാത്രമേ ഇക്കാര്യത്തില്‍ തീര്‍പ്പാക്കാവൂ എന്നും ഹൈകോടതി ട്രൈബ്യൂണലിനോട് നിര്‍ദേശിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.