You are Here : Home / News Plus

മോഹന്‍ലാല്‍ എന്‍എസ്എസ് ആസ്ഥാനത്ത്

Text Size  

Story Dated: Monday, January 06, 2014 11:35 hrs UTC

മോഹന്‍ലാല്‍ എന്‍എസ്എസ് ആസ്ഥാനത്ത് എത്തി ജി സുകുമാരന്‍ നായരുമായി കൂടികാഴ്ച നടത്തി. തന്റെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു മന്നം സമാധിയിലെത്തി പുഷ്പാര്‍ച്ചന നടത്തുകയെന്നത് എന്ന് മോഹന്‍ ലാല്‍ വ്യക്തമാക്കി. മന്നം ജയന്തിയ്ക്ക് പെരുന്നയില്‍ എത്തണമെന്ന് കരുതിയെങ്കിലും നടന്നില്ലെന്നും മോഹന്‍ലാല്‍ കൂട്ടി ചേര്‍ത്തു.കെ.ബി ഗണേഷ്‌കുമാറിന്റെ മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കാണോ സുകുമാരന്‍നായരെ കണ്ടതെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഇല്ലെന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി. മോഹന്‍ലാലിന്റെ സന്ദര്‍ശനം സൗഹാര്‍ദപരമാണെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.