You are Here : Home / News Plus

ഡല്‍ഹി വിജയം; ആം ആദ്‌മി പാര്‍ട്ടി ഇനി ലക്‌നൗവിലേക്ക്

Text Size  

Story Dated: Friday, January 03, 2014 05:08 hrs UTC

ആം ആദ്‌മി തരംഗം ഡല്‍ഹിയില്‍ മാത്രം ഒതുങ്ങുന്നില്ല. ഇന്ത്യയെങ്ങും വീശിയടിക്കാനുള്ള ഒരുക്കത്തിലാണ്‌ പാര്‍ട്ടി. ഇതിന്റെ ആരംഭലക്ഷണങ്ങള്‍ ഇപ്പോള്‍ പലയിടത്തും കണ്ടുകഴിഞ്ഞു. അടുത്തിടെ ആം ആദ്‌മി ഏറ്റവും കൂടുതല്‍ ചലനം സൃഷ്‌ടിച്ചത്‌ ഉത്തര്‍ പ്രദേശിലാണ്‌. പ്രത്യേകിച്ചും തലസ്ഥാനമായ ലക്‌നൗവില്‍. ലക്‌നൗവില്‍ മൂന്നു ദിവസം മുമ്പ്‌ ആരംഭിച്ച ആം ആദ്‌മിയുടെ മെമ്പര്‍ഷിപ്പ്‌ കാമ്പെയിനിലെത്തിയവരുടെ എണ്ണം ഞെട്ടിക്കുന്നതാണ്‌. മൂന്നു ദിവസങ്ങളിലായി നടന്ന മെമ്പര്‍ഷിപ്പ്‌ കാമ്പെയിനില്‍ 20,000 ആളുകളാണ്‌ ആം ആദ്‌മിയില്‍ അംഗത്വമെടുത്തത്‌.
ഉത്തര്‍പ്രദേശിലെ പാര്‍ട്ടി നേതൃത്വം പ്രതീക്ഷിച്ചതിനും അപ്പുറമായിരുന്നു ഇത്‌. എങ്കിലും അവര്‍ പറയുന്നത്‌ ലക്‌നൗവിലെ പാര്‍ട്ടി മെമ്പര്‍മാരുടെ എണ്ണം ഒരു ലക്ഷത്തോളം ആക്കുമെന്നാണ്‌. ഒരാഴ്‌ച സമയമാണ്‌ അവര്‍ ഇതിനായി ആവശ്യപ്പെടുന്നത്‌. ഒരാഴ്‌ചക്കുള്ളില്‍ ഈ ഒരു ലക്ഷത്തിലെത്തിക്കാനാവുമെന്നാണ്‌ അവരുടെ അവകാശവാദം. അപേക്ഷകര്‍ക്ക്‌ പാര്‍ട്ടിയില്‍ അംഗത്വമെടുക്കുന്നതിനും വലിയ തുകയൊന്നും മുടക്കേണ്ടതില്ല. 10 രൂപ മാത്രമാണ്‌ ഒരാളുടെ മെമ്പര്‍ഷിപ്പ്‌ രജിസ്‌ട്രേഷന്‌ ആവശ്യമായ തുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.