You are Here : Home / News Plus

ശിവഗിരി തീര്‍ഥാടനത്തിന് ഇന്ന് തുടക്കമാകും

Text Size  

Story Dated: Monday, December 30, 2013 05:04 hrs UTC

81ാമത് ശിവഗിരി തീര്‍ഥാടനത്തിന് തിങ്കളാഴ്ച തുടക്കം. തിങ്കളാഴ്ച രാവിലെ 9.30ന് മഹാരാഷ്ട്ര ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍ ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അധ്യക്ഷത വഹിക്കും. ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സ്വാമി പ്രകാശാനന്ദ തീര്‍ഥാടകരെ ആശിര്‍വദിക്കും.
കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷ്, മന്ത്രി കെ. ബാബു എന്നിവര്‍ മുഖ്യാതിഥികളാവും. സ്വാമി സൂക്ഷ്മാനന്ദ അനുഗ്രഹ പ്രഭാഷണവും തോട്ടം രാജശേഖരന്‍ മുഖ്യപ്രഭാഷണവും നിര്‍വഹിക്കും. പി.ടി. തോമസ് എം.പി, ഗോകുലം ഗോപാലന്‍, പി.വി. ചന്ദ്രന്‍, എ.ജി. തങ്കപ്പന്‍, എം.എല്‍.എമാരായ വര്‍ക്കല കഹാര്‍, അഡ്വ. ബി. സത്യന്‍, നഗരസഭാ ചെയര്‍മാന്‍ കെ. സൂര്യപ്രകാശ്, സ്വാമി ഋതംബരാനന്ദ, അഡ്വ. കെ.ആര്‍. അനില്‍കുമാര്‍ എന്നിവര്‍ സംസാരിക്കും. ധര്‍മസംഘം ട്രസ്റ്റ് മുന്‍ ട്രഷറര്‍ സ്വാമി അമൃതാനന്ദ ദീപാര്‍പ്പണം നടത്തും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.