You are Here : Home / News Plus

മോഡിയെ അനുകൂലിച്ച് വെള്ളാപ്പള്ളി; ബിജെപിക്ക് ഹിന്ദുത്വമില്ല

Text Size  

Story Dated: Sunday, December 29, 2013 11:16 hrs UTC

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി പ്രധാനമന്ത്രിയാകുന്നത് കൊണ്ട് രാജ്യം മുടിഞ്ഞുപോകുമെന്ന് കരുതാനാകില്ലയെന്ന് വെള്ളാപ്പള്ളി നടേശന്‍. ബിജെപിക്ക് ഇപ്പോള്‍ ഹിന്ദുത്വ മുഖം നല്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
മോഡിക്ക് പ്രചാരമുണ്ടാക്കുന്നത് ഭരണത്തിലിരിക്കുന്നവരുടെ കൊള്ളരുതായ്മ കൊണ്ടാണ്. ഡല്‍ഹിയില്‍ കെജ്രിവാളിന്റെ കഴിവോ പ്രവര്‍ത്തനങ്ങളോ ജനങ്ങള്‍ക്ക് അറിയില്ല. എന്നിട്ടും അദ്ദേഹത്തിന് വോട്ടുകിട്ടിയത് ഇതിനുദാഹരണാണ്.വരുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ നില മെച്ചമായിരിക്കില്ല. കനത്ത തിരിച്ചടിയുണ്ടാകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.