You are Here : Home / News Plus

ആറന്മുള വിമാനത്താവളം: വയല്‍ നികത്തിയത് സര്‍ക്കാര്‍ മറച്ചുവെച്ചു

Text Size  

Story Dated: Friday, December 27, 2013 08:09 hrs UTC

ആറന്മുള വിമാനത്താവളത്തിന് പാരിസ്ഥിതിക അനുമതി ലഭിക്കുന്നതിനായി കെ.ജി.എസ് ഗ്രൂപ്പ് അനധികൃതമായി വയലുകളും തണ്ണീര്‍തടങ്ങളും നികത്തിയത് സംസ്ഥാനസര്‍ക്കാര്‍ മറച്ചുവെച്ചു. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തില്‍ നല്‍കിയ റിപോര്‍ട്ടിലാണ് സംസ്ഥാനസര്‍ക്കാര്‍ കെ.ജി.എസ് ഗ്രൂപ്പിന്‍്റെ നിയമലംഘനങ്ങള്‍ മറച്ചുവെച്ചത്. ഇത് വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്തുവന്നു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും വ്യവസായമന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുടെയും അറിവോടെയാണ് സംസ്ഥാന പരിസ്ഥിതി വകുപ്പ് കേന്ദ്രത്തിന് റിപോര്‍ട്ട് നല്‍കിയത്. ഈ റിപോര്‍ട്ടിലാണ് കെ.ജി.എസ് ഗ്രൂപ്പിന്‍്റെ നിയമലംഘനങ്ങള്‍ മറച്ചുവെച്ചിട്ടുള്ളത്.
ആറന്മുളയിലെ വയല്‍ നികത്തല്‍ സംബന്ധിച്ച് പരിസ്ഥിതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ആദ്യം ഫയലില്‍ രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയും വ്യവസായവകുപ്പ് മന്ത്രിയും ഫയല്‍ കണ്ടതോടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ കുറിപ്പ് അപ്രത്യക്ഷമായെന്ന് രേഖകള്‍ തെളിയിക്കുന്നു.
അതേസമയം തണ്ണീര്‍ത്തടവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വ്യവസായ വകുപ്പല്ല കൈകാര്യം ചെയ്തതെന്ന് വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.ഭൂമിയുടെ റീനോട്ടിഫിക്കേഷന്‍ മാത്രമാണ് വ്യവസായ വകുപ്പ് പരിഗണിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.