You are Here : Home / News Plus

കോഴിക്കോട് ജയിലില്‍ നിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു

Text Size  

Story Dated: Saturday, December 07, 2013 09:41 hrs UTC

 

ജില്ലാ ജയിലിലെ സെ്പ്റ്റിക് ടാങ്ക് പൈപ്പില്‍ നിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു. പ്രതികള്‍ ഉപയോഗിക്കുന്ന ടോയ്ലറ്റിന്‍്റെ സെപ്റ്റിക് ടാങ്ക് പൈപ്പില്‍ നിന്നാണ് ഫോണ്‍ കണ്ടെടുത്തത്. സിം ഇല്ലാത്ത പഴയ മോഡല്‍ നോക്കിയ ഫോണാണ് കിട്ടിയത്. കസബ സി.ഐ യുടെ നേതൃത്വത്തിലുള്ള സംഘം ഇതെ പറ്റി അന്വേഷിച്ചു വരികയാണ്.

ടി.പി വധക്കേസിലെ പ്രതികള്‍ ഫോണ്‍ ഉപയോഗിച്ചുവെന്ന വിവാദത്തെ തുടര്‍ന്ന് ജയിലില്‍ കഴിഞ്ഞ ദിവസങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നുവെങ്കിലും ഫോണ്‍ കണ്ടത്തൊന്‍ കഴിഞ്ഞിരുന്നില്ല. ടി.പി വധക്കേസിലെ പ്രതികള്‍ സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്നതായാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.