You are Here : Home / News Plus

മഹാരാഷ്ട്ര, ഹരിയാന തെരഞ്ഞെടുപ്പുകൾ ഒക്ടോബർ 21-ന്

Text Size  

Story Dated: Saturday, September 21, 2019 08:00 hrs UTC

രണ്ട് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകൾ പ്രഖ്യാപിച്ചു. മഹാരാഷ്ട്രയിലും ഹരിയാനയിലും ഒക്ടോബർ 21-നാണ് തെര‍ഞ്ഞെടുപ്പ്. ഇരുസംസ്ഥാനങ്ങളിലും വോട്ടെണ്ണൽ 24-നാണ്. കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തീയതികൾ ഉടൻ പ്രഖ്യാപിക്കും. ദില്ലിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ കേന്ദ്ര തെര‍‌ഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറയാണ് തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചത്. മഹാരാഷ്ട്രയിലും ഹരിയാനയിലും ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് പൂർത്തിയാക്കുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.