ആറു മാസത്തിലേറെയായി ഗവര്‍ണര്‍ ഭരണത്തിലുള്ള ജമ്മു കാശ്മീരില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. ഭരണപ്രതിസന്ധി മൂലം അനിശ്ചിതത്വം തുടരുന്ന ജമ്മു കാശ്മീരില്‍ അടുത്ത തെരഞ്ഞെടുപ്പ് നടക്കും വരെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആവും ഭരിക്കുക. നേരത്തെ, ബിജെപി -പിഡിപി സഖ്യമാണ് ജമ്മുകാശ്മീരില്‍ തെരഞ്ഞെടുപ്പിന് ശേഷം അധികാരത്തിലേറിയത്. എന്നാല്‍, പിഡിപിക്ക് ബിജെപി നല്കി വന്ന പിന്തുണ പിന്‍വലിച്ചതോടെ ഭരണം പ്രതിസന്ധിയിലായി.
Comments