തിരക്കു പിടിച്ച തിരഞ്ഞെടുപ്പ് പ്രചരണം അവസാനിച്ചതിനാല്‍ തന്റെ പാര്‍ട്ട്ടൈം ജോലിയായ പ്രധാനമന്ത്രിയുടെ ജോലി ചെയ്യാൻ മോദി സമയം കണ്ടെത്തണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പരാമർശം. ബുധനാഴ്ചയാണ് പ്രധാനമന്ത്രിയെ പരിഹസിച്ച് രാഹുല്‍ ട്വീറ്റ് ചെയ്തത്. അധികാരമേറ്റ ശേഷം പ്രധാനമന്ത്രി ഇതുവരെ വാര്‍ത്താസമ്മേളനം നടത്തിയില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പത്രസമ്മേളനത്തില്‍ പങ്കെടുക്കുന്നതും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ നേരിടുന്നതും മറുപടി നല്‍കുന്നതും രസകരമാണെന്നും മോദിയെ അഭിസംബോധന ചെയ്ത ട്വീറ്റിലുണ്ട്
Comments