സംസ്ഥാന സർക്കാർ ഡിസ്റ്റിലറിയും ബ്രൂവറിയും അനുവദിച്ചതുമായി ബന്ധപ്പെട്ട ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിജിലന്‍സ് കോടതിയെ സമീപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്, എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന് എന്നിവര്‍ അടക്കമുള്ളവര്‍ക്കെതിരെ ക്രിമിനല്‍ നടപടി ചട്ടം അനുസരിച്ച് കേസെടുത്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.
Comments