You are Here : Home / News Plus

പത്ത് സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് തുടങ്ങി

Text Size  

Story Dated: Saturday, September 13, 2014 03:56 hrs UTC

ന്യൂഡല്‍ഹി: പത്ത് സംസ്ഥാനങ്ങളിലെ 33 നിയമസഭാ മണ്ഡലങ്ങളിലേക്കും മൂന്ന് ലോക്‌സഭാ സീറ്റിലേക്കുമുള്ള ഉപതിരഞ്ഞെടുപ്പ് തുടങ്ങി.
ഉത്തര്‍പ്രദേശ്, ആന്ധ്രപ്രദേശ്, സിക്കിം, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, അസം, ഗുജറാത്ത്, ബംഗാള്‍, ത്രിപുര, തെലങ്കാന സംസ്ഥാനങ്ങളില്‍ ഒഴിവുവന്ന സീറ്റുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ്. പൊതുതിരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പി ഉയര്‍ത്തിയ തരംഗം ആവര്‍ത്തിക്കാന്‍ കഴിയുമോയെന്നതാണ് രാഷ്ട്രീയകേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്. നടക്കാനിരിക്കുന്ന നിയമസഭാതിരഞ്ഞെടുപ്പുകളുടെ ഡ്രസ് റിഹേഴ്‌സലെന്ന വിശേഷണവും ഈ ഉപതിരഞ്ഞെടുപ്പുകള്‍ക്കുണ്ട്. പ്രധാനമന്ത്രി മോദി രാജിവെച്ച ഗുജറാത്തിലെ വഡോദര, സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ് യാദവ് രാജിവെച്ച ഉത്തര്‍പ്രദേശിലെ മെയിന്‍പുരി, തെലങ്കാനയില്‍ മുഖ്യമന്ത്രി ചന്ദ്രശേഖരറാവു രാജിവെച്ച മേഡക് എന്നീ ലോക്‌സഭാമണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. സപ്തംബര്‍ 16-നാണ് വോട്ടെണ്ണല്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.