You are Here : Home / News Plus

ടൂറിസം മേഖലകളില്‍ ബിയര്‍, വൈന്‍ പാര്‍ലറുകള്‍ അനുവദിച്ചേക്കും

Text Size  

Story Dated: Saturday, September 13, 2014 03:47 hrs UTC

ബാര്‍ ഹോട്ടലുകള്‍ പൂട്ടുന്നതിന്റെ തുടര്‍ച്ചയായി ടൂറിസം മേഖലകളില്‍ ബിയര്‍, വൈന്‍ പാര്‍ലറുകള്‍ അനുവദിച്ചേക്കും. യു.ഡി.എഫ്. യോഗത്തിലും മന്ത്രിസഭാ യോഗത്തിലും നടന്ന ചര്‍ച്ചകള്‍ ഈ ദിശയിലേക്കുള്ള സൂചനകളാണ് നല്‍കുന്നത്. ഘടകകക്ഷിനേതാക്കളും മന്ത്രിമാരും അത്യാവശ്യ കേന്ദ്രങ്ങളില്‍ ബിയര്‍ പാര്‍ലറുകള്‍ അനുവദിക്കുന്നതിനെ അനുകൂലിക്കുന്നു. ഇതേസമയം മദ്യനയത്തില്‍ പിന്നാക്കം പോകേണ്ടെന്നും പൂട്ടാന്‍ നിശ്ചയിച്ച ബാറുകള്‍ പൂട്ടുകതന്നെ ചെയ്യണമെന്നുമാണ് മുന്നണിയില്‍ പൊതുവെ ഉയര്‍ന്ന ധാരണ. കെ.പി.സി.സി. പ്രസിഡന്‍റ് വി. എം. സുധീരന്‍ ആകട്ടെ ബിയര്‍, വൈന്‍ പാര്‍ലറുകള്‍ പുതുതായി അനുവദിെേക്കണ്ടന്ന നിലപാടുകാരനാണ്. മദ്യനയം തീരുമാനിച്ച യു.ഡി.എഫ്. യോഗത്തില്‍ തന്നെ പുതിയ ബാറുകള്‍ വേണ്ടെന്നും തീരുമാനിച്ചിരുന്നതായി സുധീരന്‍ വ്യക്തമാക്കിയിരുന്നു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.