You are Here : Home / News Plus

ചങ്ങനാശ്ശേരിക്കും ചിങ്ങവനത്തിനും ഇടയില്‍ റെയില്‍പാളത്തില്‍ വിള്ളല്‍

Text Size  

Story Dated: Friday, September 12, 2014 03:35 hrs UTC

 ചങ്ങനാശേരിക്കും ചിങ്ങവനത്തിനും ഇടയില്‍ റെയില്‍ പാളത്തില്‍ വിള്ളല്‍ കണ്ടതിനെത്തുടര്‍ന്ന് ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. മോര്‍കുളങ്ങര റെയില്‍വേ ഗേറ്റിന് സമീപമാണ് വിള്ളല്‍ കണ്ടത്. രാവിലെ പാളത്തിനു സമീപത്തുകൂടെ നടന്നു പോയ നാട്ടുകാരാണ് വിള്ളല്‍ കണ്ടത്. ഉടന്‍ തന്നെ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനാല്‍ വിള്ളല്‍ അടച്ച് ഗതാഗതം പുനസ്ഥാപിച്ചു.

തകരാറിനെത്തുടര്‍ന്ന് എറണാകുളം-കോട്ടയം പാസഞ്ചര്‍ ഒരു മണിക്കൂര്‍ വൈകി. തകരാറിനെത്തുടര്‍ന്ന് ഈ ഭാഗത്ത് വണ്ടികള്‍ വേഗം കുറച്ച് ഓടുന്നതിനാല്‍ കോട്ടയം വഴിയുള്ള ട്രെയിനുകള്‍ അരമണിക്കൂര്‍ വൈകും. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.