You are Here : Home / News Plus

50 ലക്ഷം ജിമെയില്‍ അക്കൗണ്ടും പാസ് വേര്‍ഡും ഹാക്കേഴ്സ് ചോര്‍ത്തി

Text Size  

Story Dated: Thursday, September 11, 2014 03:31 hrs UTC

ന്യൂഡല്‍ഹി: 50 ലക്ഷം ആളുകളുടെ ജിമെയില്‍ അക്കൗണ്ടും പാസ് വേര്‍ഡും റഷ്യന്‍ ഹാക്കേര്‍സ് ചോര്‍ത്തി. ഗൂഗ്ളിന്‍റെ ജിമെയ്ല്‍, ഡ്രൈവ്, പ്ളസ്, യുടൂബ്, മാപ്സ് തുടങ്ങിയ അക്കൗണ്ടുകളുടെ യൂസെര്‍നെയിമും പാസ്വേര്‍ഡുമാണ് ഹാക്കര്‍മാര്‍ ചോര്‍ത്തിയത്.
ചോര്‍ത്തിയ അക്കൗണ്ടിന്‍െറ വിവരങ്ങള്‍ ഇവര്‍ bitcoin forum btcsec.com എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. tvskit എന്ന പേരിലുള്ള ആളാണ് ഇവ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇവ പ്രസിദ്ധീകരിച്ചിട്ടും 60 ശതമാനത്തോളം ആളുകള്‍ ഇപ്പോഴും പഴയ പാസ്വേര്‍ഡില്‍ തന്നെ തുടരുന്നുവെന്നും tvskit ചൂണ്ടിക്കാട്ടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.